ചിറകുകൾക്ക് ശക്തിപകരാൻ തൂവലുകളുമായി ഗവ എൽപിഎസ് കുറ്റിമൂട്

Jan 6, 2024

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം ഒന്നാം ക്ലാസിൽ നടപ്പിലാക്കുന്ന സചിത്ര പാഠപുസ്തകം സംയുക്ത ഡയറി പദ്ധതിയുടെ ഭാഗമായി വിദ്യാലയം കുട്ടികളുടെ ഡയറി പ്രകാശിപ്പിച്ചു. ഒന്നാം ക്ലാസുകാരില്‍ എഴുത്തും വായനയും ഉറപ്പിക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരളം ഈ വർഷം ആരംഭിച്ച പദ്ധതിയാണ് സചിത്രപാഠപുസ്തകവും സംയുക്ത ഡയറിയും.

തൂവൽ എന്ന പേര് നൽകിയിരിക്കുന്ന ഡയറിയിൽ 39 താളുകളാണ് ഉള്ളത്. ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും ഡയറി എഴുതുന്നു എന്നുള്ളത് വളരെ ശ്രദ്ധേയമായ പ്രവർത്തനം. പക്ഷിയുടെ ചിറകിന് തൂവലുകൾ ശക്തി പകരുന്നത് പോലെ വായനയുടെയും എഴുത്തിന്റെയും ലോകത്ത് കുട്ടികൾക്ക് പറന്നുയരാൻ ഈ തൂവലുകൾ ശക്തി പകരും. തൂവലുകൾ എന്ന് പേര് നൽകിയിരിക്കുന്ന ഡയറിയുടെയും പത്രത്തിന്റെയും പ്രകാശനം ബി ആർ സി പരിശീലകൻ വൈശാഖ് കെ എസ് നിർവഹിച്ചു.

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപിക നിലൂഷർ എ എഫ് നിർവഹിച്ചു. എസ്എംസി വൈസ് ചെയർമാൻ സുശീന്ദ്രൻ എസ് എസ് അധ്യക്ഷത വഹിച്ചു. ക്ലാസ് അധ്യാപിക പ്രീത റാണി കുട്ടികളുടെ ഡയറി നിർമ്മാണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ചു. അധ്യാപകരായ ശാലു എൽ വി സ്വാഗതവും സുഹർബാൻ ഇ നന്ദിയും പറഞ്ഞു.രക്ഷകർത്താക്കൾ, പി റ്റി എ , എസ് എം സി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

LATEST NEWS