എൽ. എസ്. എസ് പരീക്ഷയിൽ ചരിത്രം കുറിച്ച് പെരുംകുളം എ. എം എൽ. പി. എസ്

Oct 23, 2022

seena

പെരുംകുളം: പൊതുവിദ്യാഭ്യാസ വകുപ്പ് നാലാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും ചരിത്ര വിജയം നേടി പെരുംകുളം എ. എം എൽ പി. എസ്. പരീക്ഷ എഴുതിയ 27 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായതിലൂടെ മികച്ച പഠന മികവിനൊരു പൊൻ തൂവൽ കൂടി കരസ്ഥമാക്കുവാൻ കഴിഞ്ഞു. അധ്യാപകരുടെ മികച്ച ക്ലാസുകളും ചിട്ടയായ പരിശീലനവും എൽ.എസ്.എസ് വിജയത്തിന് മാറ്റുകൂട്ടി.

cake tower new
LATEST NEWS