ശിവകാർത്തികേയനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘മദ്രാസി’. സെപ്റ്റംബര്‍ 5 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മലയാളി താരം ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. ഒക്ടോബർ ഒന്നിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ശ്രീലക്ഷ്മി മൂവീസ് നിര്‍മിച്ച ചിത്രത്തില്‍ വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

എ ആർ മുരുഗദോസും ശിവകാർത്തികേയനും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് മദ്രാസി. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സുധീപ് ഇളമൺ, എഡിറ്റിങ് ശ്രീകർ പ്രസാദ് എന്നിവർ നിർവഹിക്കുന്നു. 13.65 കോടിയാണ് ചിത്രം ഓപ്പണിങ് ദിവസം ഇന്ത്യയിൽ നിന്ന് നേടിയത്. ആഗോളതലത്തിൽ ആദ്യ ദിവസം 21 കോടിയും ചിത്രം കളക്ട് ചെയ്തു. അമരൻ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയന്റെ മികച്ച ഓപ്പണിങ് കൂടിയാണ് മദ്രാസി. ലോകമെമ്പാടുമായി ചിത്രം ഇതുവരെ 62 കോടി കളക്ഷൻ നേടുകയും ചെയ്തു.
![]()
![]()

















