മഹാകുംഭ മേള: ‘ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാം’; 300 കിലോമീറ്റര്‍ കുരുക്ക്

Feb 10, 2025

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ഇന്നലെ മണിക്കൂറുകളോളം ട്രാഫിക്കില്‍ കുടുങ്ങി. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ‘ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാം’ എന്നാണ് സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കിട്ട് നിരവധി പേര്‍ പോസ്റ്റ് ചെയ്തത്.

ഗതാഗതക്കുരുക്ക് മുറുകിയയോടെ റോഡുകള്‍ പാര്‍ക്കിങ് സ്ഥലങ്ങളാക്കി പലരും മടങ്ങി. മധ്യപ്രദേശ് വഴി മഹാകുംഭമേളയിലേക്ക് പോകുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കൂടിയതോടെ 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ഗതാഗതകുരുക്ക് നീണ്ടു. തിരക്ക് ക്രമാതീതമായതോടെ പല ജില്ലകളിലും പൊലീസ് ഗതാഗതം നിരോധിച്ചു. ഇതോടെ നിരവധി പേരാണ് റോഡില്‍ കുടുങ്ങിയത്.

200-300 കിലോമീറ്റര്‍ ഗതാഗതക്കുരുക്കുള്ളതിനാല്‍ പ്രയാഗ്രാജിലേക്ക് നീങ്ങാന്‍ കഴിയില്ല, പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ കട്‌നി, ജബല്‍പൂര്‍, മൈഹാര്‍, രേവ ജില്ലകളിലെ റോഡുകളില്‍ ആയിരക്കണക്കിന് കാറുകളുടെയും ട്രക്കുകളുടെയും വലിയ നിര സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന വിഡിയോകളില്‍ കാണാം.

ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കഴിഞ്ഞ ദിവസം പ്രയാഗ്രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞിട്ടിരുന്നു. മധ്യപ്രദേശിലെ വിവിധ ജില്ലകളില്‍ വാഹന ഗതാഗതം നിര്‍ത്തി, സുരക്ഷിതമായ അഭയകേന്ദ്രം കണ്ടെത്താന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. കട്‌നി ജില്ലയില്‍ പൊലീസ് തിങ്കളാഴ്ച വരെ ഗതാഗതം നിര്‍ത്തിവച്ചതായി പൊലീസ് അറിയിപ്പുകള്‍ നല്‍കിയിരുന്നു. മൈഹാര്‍ പൊലീസ് വാഹനങ്ങള്‍ കട്‌നിയിലേക്കും ജബല്‍പൂരിലേക്കും തിരിച്ചുപോയി അവിടെ തന്നെ തുടരാന്‍ നിര്‍ദേശിച്ചിരുന്നു.

LATEST NEWS
കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; യുവാവ് പിടിയില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; യുവാവ് പിടിയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ച നഴ്‌സിങ്...