ആവേശപ്പോരാട്ടം നേരിൽ കാണാൻ സൂപ്പർതാരങ്ങൾ; മമ്മൂട്ടിയും മോഹൻലാലും ഖത്തറിൽ

Dec 18, 2022

seena

ലോകം മുഴുവൻ ഫുട്ബോൾ ആവേശത്തിലാണ്. ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ആര് കപ്പ് ഉയർത്തും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. ഫുട്ബോൾ ആവേശത്തിന്റെ കൂടെചേരുകയാണ് മലയാളത്തിന്റെ സൂപ്പർതാരങ്ങൾ. അർജന്റീന- ഫ്രാൻസ് ഫൈനൽ പോരാട്ടം നേരിട്ടു കാണാൻ എത്തുകയാണ് മമ്മൂട്ടിയും മോഹൻലാലും.

ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായി ആണ് മോഹന്‍ലാല്‍ ഖത്തറിലെത്തിയത്. ഫൈനൽ മത്സരം കാണാന്‍ ഖത്തറിലെത്തിയ അദ്ദേഹം ഫൈനൽ മത്സരത്തിൽ ആര് ജയിക്കുമെന്ന് പറയാനാകില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.

മമ്മൂട്ടി ഫൈനൽകാണാൻ എത്തുമെന്ന് സിനിമ നിർമാതാവ് സമദ് ട്രൂത്താണ് ആരാധകരെ അറിയിച്ചത്. വിഐപി ബോക്സിൽ പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിൽ മമ്മൂട്ടിയും ഉണ്ടാകുമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. നേരത്തെ ഫൈനൽ കളിക്കുന്ന രണ്ട് ടീമുകൾക്കും ആശംസകൾ അറിയിച്ചുകൊണ്ട് മമ്മൂട്ടി കുറിപ്പ് പങ്കുവച്ചിരുന്നു. 

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...