അഞ്ചുതെങ്ങ്: സിപിഐഎം മാമ്പള്ളി ബ്രാഞ്ച് സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ.ബി സത്യൻ ഉത്ഘാടനം ചെയ്തു. സമ്മേളനത്തിൽ പഴയകാല സഖാക്കളെ അഡ്വ. ബി സത്യൻ അവർകൾ ആദരിച്ചു.
രക്തസാക്ഷി പ്രമേയം ഫ്രാങ്ക്‌ളിനും അനുശോചന പ്രമേയം ജോസ് ചാർളിയും അവതരിപ്പിച്ചു. ജസ്റ്റിൻ തോമസ് അധ്യക്ഷനായി. ജോഷി, ജസ്റ്റിൻ ആൽബി, പാർട്ടി ഏരിയ സെന്റർ അംഗം പയസ്, ഏരിയ കമ്മിറ്റി അംഗം സുരേന്ദ്രൻ, പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ കിരൺ ജോസഫ്, ജെസ്പിൻ മാർട്ടിൻ, സൈജുരാജ്, ലിജാ ബോസ്, കെ. ബാബു, പി. വിമൽരാജ്, ആന്റണി ആന്റോ, ശ്യാമ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.