കാമുകിയെ മടിയിലിരുത്തി ബൈക്കില്‍ അഭ്യാസപ്രകടനം, പ്രണയ ലീലകള്‍; യുവാവിനെ കൈയോടെ പൊക്കി

May 20, 2024

ബംഗളൂരു: റോഡില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. രാജ്യത്ത് അടുത്തകാലത്തായി ഓടി കൊണ്ടിരിക്കുന്ന ബൈക്കില്‍ കമിതാക്കള്‍ പ്രണയലീലകളില്‍ ഏര്‍പ്പെടുന്ന സംഭവങ്ങളും കൂടിയിട്ടുണ്ട്. നിയമങ്ങളെയൊന്നും കൂസാതെ അപകടകരമായ രീതിയിലാണ് ബൈക്ക് യാത്ര. ഇപ്പോള്‍ കാമുകിയെ മടിയിലിരുത്തി ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മെയ് 17ന് നടന്ന സംഭവത്തിന്റെ വീഡിയോ ബംഗളൂരു പൊലീസ് ആണ് എക്‌സില്‍ പങ്കുവെച്ചത്. അപകടകരമായ രീതിയിലുള്ള കമിതാക്കളുടെ ബൈക്ക് യാത്ര ചര്‍ച്ചയായതോടെ ബംഗളൂരു പൊലീസ് യുവാവിനെതിരെ നടപടി സ്വീകരിച്ചു. പ്രണയലീലയ്ക്ക് കമിതാക്കള്‍ ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡാണ് തെരഞ്ഞെടുത്തത്.

ബൈക്കില്‍ യുവാവിന്റെ മടിയില്‍ ഇടതുവശം ചരിഞ്ഞാണ് യുവതിയുടെ ഇരിപ്പ്. യുവാവിന്റെ കഴുത്തിന് ചുറ്റുമായിട്ടാണ് യുവതിയുടെ കൈ. ഇരുവരും ഹെല്‍മറ്റും ധരിച്ചിട്ടില്ല. റോഡ് അഭ്യാസപ്രകടനം നടത്താനുള്ള വേദിയല്ലെന്നും എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കണമെന്നും നിര്‍ദേശിച്ച് കൊണ്ടാണ് ബംഗളൂരു പൊലീസ് വീഡിയോ പങ്കുവെച്ചത്.വണ്ടിയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

LATEST NEWS
‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു...

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ 35കാരന് പരിക്ക്. അടിച്ചില്‍തൊട്ടി ഊര് നിവാസി...