ഗാന്ധിജി, ടാഗോർ സന്ദർശന ശതാബ്ദി സ്മാരകം ശിവഗിരിയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാനവ സംസ്കൃതി വർക്കല താലൂക്ക് ജനറൽ കൗൺസിൽ യോഗം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനുരാജ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി രൂപീകരണത്തിന്റെ ചാർജ് വഹിച്ചിരുന്ന കൗൺസിൽ അംഗം പി ഉണ്ണികൃഷ്ണക്കുറുപ്പ് അധ്യക്ഷനായി.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറും ശിവഗിരിയിൽ എത്തി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതിന്റെ ശതാബ്ദി പിന്നിടുന്ന ഈ വേളയിൽ ഉചിതമായ സ്മാരകം ശിവഗിരിയിൽ നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മാനവ സംസ്കൃതി വർക്കല താലൂക്ക് കമ്മിറ്റി സർക്കാരിനോടും ശിവഗിരി മഠത്തോടും ആവശ്യപ്പെടുന്ന പ്രമേയം പി ഉണ്ണികൃഷ്ണക്കുറുപ്പ് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ പ്രതിനിധി കിളിമാനൂർ അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. വർക്കല നഗരസഭ മുൻ ആക്ടിംഗ് ചെയർമാൻ ബിജു ഗോപാലൻ, മുജീബ്, സോമകുമാർ എന്നിവർ പ്രസംഗിച്ചു.
മാനവ സംസ്കൃതി വർക്കല താലൂക്ക് കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ വി. ജോയി, ജനറൽ സെക്രട്ടറി പ്രഭാഷ്. ബി, വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി. എം. രഞ്ജു, ജോയിന്റ് സെക്രട്ടറി ദിലീപ് കുമാർ. ജി, ട്രഷറർ ജലാലുദീൻ. ഇ, സംസ്ഥാന കൗൺസിൽ അംഗം ഡോക്ടർ അജയൻ പനയറ, ജില്ലാ കൗൺസിൽ അംഗങ്ങൾ പി. ഉണ്ണികൃഷ്ണക്കുറുപ്പ്, പി. സുഭാഷ്, ബിജു ഗോപാലൻ, പ്രകാശ്. ആർ. വി, ജാസിം. എ, സോമകുമാർ. സി, അഡ്വക്കേറ്റ് എൻ. സന്തോഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു. പി. റ്റി. തോമസിന്റെ ഒന്നാം ചരമ വാർഷികദിനമായ ഡിസംബർ 22 ന് രാവിലെ 9 മണിക്ക് വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും പ്രാർത്ഥനയോഗവും നടത്താൻ തീരുമാനിച്ചു.
















