മംഗലപുരം ജനകീയസമിതി റോഡ് ഉപരോധിച്ച് ധര്‍ണ സമരം നടത്തി

Nov 30, 2021

മംഗലപുരം: മംഗലപുരം പോത്തന്‍കോട് നെടുമങ്ങാട് റോഡ് ഗതാഗത സൗകര്യം ഇല്ലാതായി അപകടങ്ങള്‍ നിത്യ സംഭവങ്ങളായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് മംഗലപുരത്ത് ധര്‍ണ്ണാസമരം നടത്തി. മംഗലപുരം ടൗണ്‍ വാര്‍ഡ് മെമ്പറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയസമിതി സംഘടിപ്പിച്ച ധര്‍ണ്ണാസമരം എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

ആഴമുള്ള കുഴികളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതു കാരണം യാത്രക്കാര്‍ക്ക് മംഗലപുരത്ത് അപകടമുണ്ടാകുന്നത് ഫോണിലൂടെ പരിഹാരം കാണുമെന്നും 24മണിക്കൂറും പ്രവര്‍ത്തനനിരതമെന്നും വീമ്പ് പറയുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസ് അറിയുന്നില്ലേയെന്നും ശാശ്വതപരിഹാരം എത്രയും പെട്ടന്ന് കണ്ടില്ലായെങ്കില്‍ ശക്തമായ സമരങ്ങള്‍ നടത്തുമെന്നും ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്ത് MA ലത്തീഫ് പ്രസംഗിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും മംഗലപുരം ടൗണ്‍ വാര്‍ഡ്മെമ്പറും ജനകീയസമിതി ചെയര്‍മാനുമായ BC അജയരാജ്, പഞ്ചായത്ത് അംഗങ്ങളായ അജികുമാര്‍.V, ശ്രീചന്ദ്.S,യൂത്ത്കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഹിലേഷ് നെല്ലിമൂട് രമണിവസുന്ധരന്‍, നാസര്‍, സഞ്ജു,ബിനുMS,മുനീര്‍, നസീര്‍,വിജിത്Vനായര്‍,നൗഫല്‍,ഷാനവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...