മന്നം ജയന്തി ആഘോഷം ഇന്നും നാളെയും; ശശി തരൂർ ഉദ്ഘാടനം ചെയ്യും

Jan 1, 2023

seena

നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ 146-ാമ​ത് ജ​യ​ന്തി ആ​ഘോ​ഷത്തിനൊരുങ്ങി എൻഎസ്എസ്. ഇന്നും നാളെയും പെ​രു​ന്ന​യി​ലെ എ​ൻഎ​സ്എ​സ് ആ​സ്ഥാ​ന​ത്താണ് ആഘോഷം. ഇന്ന് രാവിലെ ഏഴുമണിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി തുടങ്ങിയ ആ​ഘോഷങ്ങൾ മന്നംജയന്തി സമ്മേളനത്തോടെ അവസാനിക്കും. കലാപരിപാടികളും ഉണ്ടാകും. നാളെ രാവിലെ 10.45നാണ് മന്നം ജയന്തി സമ്മേളനം. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തും. എൻഎസ്എസ് കൺവൻഷൻ സെന്ററിന്റെയും ഗെസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം ജനറൽ സെക്രട്ടറി സുകുമാരൻ നായർ നിർവഹിക്കും.

പെരുന്ന നായർ സർവീസ് സൊസൈറ്റി ആസ്ഥാനത്തിന് എതിർവശത്തായി എംസി റോഡരികിലാണ് കൺവൻഷൻ സെന്റർ. ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന എല്ലാവർ​ക്കും ഭ​ക്ഷ​ണ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​മു​ദാ​യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള താ​മ​സ സൗ​ക​ര്യ​വും എ​ൻഎ​സ്എ​സ് ആ​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

cake tower new
LATEST NEWS
‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി...