കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ കൊക്കോട് താമരശേരി ഏലായിൽ പത്ത് ഹെക്ടർ പാടത്ത് ഡ്രോണുകൾ ഉപയോഗിച്ച് വളപ്രയോഗം നടത്തി. ഒപ്പം കാർഷിക ഡ്രോണുകളുടെ പ്രദർശനവും പ്രവർത്തിപരിചയവും കർഷകർക്കായി ഒരുക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത്,കേരളാ കാർഷിക സർവ്വകലാശാല, നഗൂർ പഞ്ചായത്ത്, നഗരൂർ കൃഷിഭവൻ എന്നിവ സംയുക്തമായി ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് താമരശേരി ഏലായിൽ നടപ്പിലാക്കുന്നത്.

ഡ്രോൺപറത്തലിന്റെ ഉദ്ഘാടനം ഒ എസ് അംബിക എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷയായി. പദ്ധതിയുടെ ഭാഗമായി സൂക്ഷമൂലകങ്ങൾ പാടത്ത് ഡ്രോണുകളിലൂടെ സ്പ്രേചെയ്യുകയാണ് ചെയ്യുന്നത്. ഇതുവഴി നെൽച്ചെടികൾക്ക് വളരെ എളുപ്പത്തിൽ മൂലകങ്ങളെ വലിച്ചെടുക്കാനും അതുവഴി മെച്ചപ്പെട്ട വിളവും ലഭിക്കും. നാനോ യൂറിയയും കേരളാ കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സമ്പൂർണ എന്ന സൂക്ഷ്മ മൂലകക്കൂട്ടും കൃഷി എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഡ്രോണുകൾ പറത്തി പാടത്ത് തളിക്കുന്നത്.
വെള്ളായണി കാർഷിക കോളേജ് ശാസ്ത്രജ്ഞ ആർ ബീന, കൃഷി അസി. എക്സി. എഞ്ചിനീയർ എൺ എസ് സാബു, ജില്ലാ പഞ്ചായത്തംഗം ജി ജി ഗിരികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ, എ എസ് വിജയലക്ഷ്മി, കെ അനിൽകുമാർ, എസ് ആർ സബിത, ഇസാഖി മുത്തു, കുമാരിശോഭ, ലാലി ജയകുമാർ, എം രഘു, അനോബ് ആനന്ദ്, എസ് ഉഷ, അർച്ചന സഞ്ചു തുടങ്ങിയവർ സംസാരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി. മിനി സ്വാഗതവും നഗരൂർ കൃഷി ഓഫീസർ എസ് റോഷ്ന നന്ദിയും പറഞ്ഞു.

















