മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Nov 23, 2021

കോഴിക്കോട്: മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 95ാം പ്രതി ആനങ്ങാടി കുട്ടിച്ചന്റെ പുരയില്‍ കോയമോന്‍(50), 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടില്‍ നിസാമുദ്ദീന്‍ എന്നിവരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷിച്ചത്. മാ​റാ​ട് കേ​സു​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക അ​ഡീ​ഷ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കെ എ​സ് അം​ബി​കയുടേതാണ്​ വിധിന്യായം. കേസിന്‍റെ വിചാരണക്കാലത്ത്​ ഹാജരാവാതെ ഇരുവരും ഒളിവിലായിരുന്നു.

2003 മേയ് 2നാണ് ഒന്പത് പേര് കൊല്ലപ്പെട്ട മാറാട് കൂട്ടക്കൊല നടന്നത്. അരയസമാജത്തിലെ എട്ട്പേരും മറ്റൊരു യുവാവുമാണ് മരിച്ചത്. സ്ഫോടക വസ്തു കൈവശം വച്ചതിനും മതസ്പർധ വളർത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും വിധിച്ചത്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരെ തെളിഞ്ഞ കുറ്റങ്ങൾ. ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56,000 രൂപ പിഴയും നിസാമുദീൻ നൽകണം. അതേസമയം വിചാരണ നേരിട്ട 139 പേരിൽ 63 പേരെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. പിന്നീട് 24 പേരെ ഹൈക്കോടതിയും ശിക്ഷിച്ചു

LATEST NEWS
കോവളം തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് അസ്വസ്ഥത, ചികിത്സ തേടി

കോവളം തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് അസ്വസ്ഥത, ചികിത്സ തേടി

തിരുവനന്തപുരം: കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ എംഎസ് സി എൽസ 3 ചരക്ക് കപ്പലിലുള്ള കണ്ടെയ്നറിനൊപ്പം...

വിവാഹ ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് വേണ്ട; ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

വിവാഹ ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് വേണ്ട; ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹ ചടങ്ങുകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്...