മസാലബോണ്ട് കേസ്: ഇഡിക്ക് മുന്നില്‍ നാളെ ഹാജരാകണോ? ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

Feb 12, 2024

കൊച്ചി: മസാലബോണ്ട് കേസില്‍ ഇഡിക്ക് മുന്നില്‍ നാളെ ഹാജരാകുന്ന കാര്യത്തില്‍ തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ഹര്‍ജി നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.

ഇഡിക്ക് മുന്നില്‍ നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തോമസ് ഐസക്കിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്.

താന്‍ കിഫ്ബി വൈസ് ചെയര്‍മാന്‍ മാത്രമാണെന്നാണ് തോമസ് ഐസക്ക് കോടതിയില്‍ വ്യക്തമാക്കിയത്. വേറെ ആരെയും ഇഡി സമന്‍സ് നല്‍കി വിളിച്ചുവരുത്തുന്നതായി തോന്നുന്നില്ല. എന്തിനാണ് ഈ പുതിയ സമന്‍സ് എന്നതു വ്യക്തം അല്ലെന്നുമായിരുന്നു തോമസ് ഐസക്കിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. ഐസക്കിനായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത ഹാജരായി. ഹര്‍ജി അമെന്‍ഡ് ചെയ്യാന്‍ കിഫിബി അപേക്ഷ കൊടുത്തു. കോടതി അത് അംഗീകരിച്ചു. കിഫ്ബിയുടെ ഹര്‍ജി വെളളിയാഴചത്തേക്ക് മാറ്റി.

LATEST NEWS