റണ്ണൊഴുകും, സഞ്ജുവോ, പന്തോ?; കണക്കുകളില്‍ മുന്നില്‍ റോയല്‍സ്, ഇന്ന് രാജസ്ഥാന്‍- ഡല്‍ഹി പോരാട്ടം

Mar 28, 2024

ജയ്പൂര്‍: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും. സഞ്ജുവും കൂട്ടരും രണ്ടാം ജയം തേടി ഇറങ്ങുമ്പോള്‍ ആദ്യ ജയത്തിനാണ് ഋഷഭ് പന്തും സംഘവും ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോടാണ് ഡല്‍ഹി തോറ്റത്. ലക്‌നൗവിനെതിരെയാണ് രാജസ്ഥാന്‍ ജയം നേടിയത്. ജയ്പൂരില്‍ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ വിജയ കുതിപ്പ് തുടരാനാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്. ജയ്പൂരിലെ പിച്ച് പേസിനെ പിന്തുണക്കുന്നതല്ല. കഴിഞ്ഞ മത്സരഫലം ഇത് തെളിയിച്ചിരുന്നു. പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമായേക്കാം. അതുകൊണ്ട് തന്നെ വലിയ സ്‌കോര്‍ ടീമുകള്‍ അടിച്ചെടുത്തേക്കും.

രാജസ്ഥാനും ഡല്‍ഹിയും ഇതുവരെ 27 ഐപിഎല്‍ മത്സരങ്ങളില്‍ നേര്‍ക്ക് നേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 13 എണ്ണത്തില്‍ ഡല്‍ഹി വിജയിച്ചു, 14 എണ്ണം രാജസ്ഥാന്‍ നേടി. റോയല്‍സിനെതിരെ ഡല്‍ഹിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 207 ആണ്, ഡല്‍ഹിക്കെതിരെ രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍ 222ഉം.

cake tower new
LATEST NEWS
ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ആക്രമണം; സംഘര്‍ഷത്തില്‍ ഇതുവരെ 150 യുഎസ് സൈനികര്‍ക്ക് പരിക്ക്

ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ആക്രമണം; സംഘര്‍ഷത്തില്‍ ഇതുവരെ 150 യുഎസ് സൈനികര്‍ക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ആക്രമണം. ഇസ്ഫഹാനിലെ കോണ്‍സുലേറ്റിലാണ്...

ഹോർമുസ് കടലിടുക്കിൽ‌ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്കിൽ‌ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണമെന്ന് ഇറാനോട് യുഎസ്...