വാർദ്ധക്യത്തിലും കൈപിടിച്ചെഴുതി കയറിയത് അക്ഷര ലോകത്തേക്ക്

Nov 14, 2021

ആറ്റിങ്ങൽ: നഗരസഭ സാക്ഷരതാ മിഷൻ മികവുത്സവം 2021 ന്റെ നഗരസഭാതല ഉദ്ലാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. ചിറ്റാറ്റിൻകര മേവറത്തുവിളയിൽ വച്ച് നടന്ന പരിപാടിയിൽ മുതിർന്ന പഠിതാക്കൾക്ക് പരീക്ഷയെഴുതാനുള്ള ചോദ്യപേപ്പർ ചെയർപേഴ്സൺ വിതരണം ചെയ്തു. കൂടാതെ നഗരമാതാവിന്റെ കൈപിടിച്ച് കടലാസിൽ ആദ്യാക്ഷരം കുറിക്കണമെന്ന പഠിതാക്കളുടെ ആഗ്രഹവും സഫലമായി. വൃദ്ധദമ്പതികളായ കൃഷ്ണൻകുട്ടി ഓമന എന്നിവർ പ്രായം 80 കടക്കുമ്പോഴും സ്വന്തം കൈപ്പടയിൽ തങ്ങളുടെ പേര് എഴുതാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ്. ദമ്പതിളായ അബ്ദുൾബഷീർ ജമീലാബീവി, സഹോദരങ്ങളായ കൃഷ്ണൻകുട്ടി വസന്ത, മുംബൈയിൽ നിന്ന് ഇവിടെയെത്തി താമസമാക്കിയ ആശ എന്നിവരും പരീക്ഷയെഴുതുന്നതിന്റെ അമിതാവേശത്തിലാണ്. നഗസഭാ പരിധിയിൽ 68 വയോജനങ്ങൾ പട്ടണത്തിന്റെ പല കേന്ദ്രങ്ങളിൽ വച്ച് ഇന്ന് പരീക്ഷയെഴുതി. കുടുംബത്തിന്റെ പ്രാരാബ്ധ ചുഴിയിൽപ്പെട്ട് ഒരു കാലത്ത് സ്കൂൾ വിദ്യാഭ്യാസം പോലും ഉപേക്ഷിക്കേണ്ടി വന്ന ഇവർക്ക് പിൽക്കാലത്ത് സാക്ഷരതാ മിഷന്റെ മികവുത്സവം പദ്ധതിയിലൂടെ അറിവ് നേടാൻ സാധിച്ചതിൽ കുടുംബാംഗങ്ങളും സംതൃപ്തരാണ്.

നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ നോഡൽ പ്രേരക് ജി.ആർ.മിനിരേഖ പദ്ധതി വിശദീകരണം നടത്തി. സഹായികളായ ഷീന,മല്ലിക തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പഠിതാക്കളോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ട ശേഷമാണ് സംഘം മടങ്ങിയത്.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...