ഭിന്നശേഷി കുട്ടികൾക്കുള്ള സ്പെഷ്യൽ കെയർ സെന്റെറിന്റെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ നിർവ്വഹിച്ചു

Oct 25, 2021

ആറ്റിങ്ങൽ: ബി.ആർ.സി സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന സ്പെഷ്യൽ കെയർ സെന്ററിന്റെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ ബി.ആർ.സി സ്പെഷ്യൽ എജ്യൂക്കേറ്റർ അമൃത പദ്ധതി വിശദീകരണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് ശ്രീകുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ നിലച്ചുപോയ ഭിന്നശേഷി കുട്ടികൾക്കുള്ള സംയോജിക വിദ്യാഭ്യാസം പുനർ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ സർക്കാർ പൊതു വിദ്യാലയങ്ങളിൽ സ്പെഷ്യൽ കെയർ സെന്റെറുകൾ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ അവനവഞ്ചേരി ഹൈസ്കൂളിലും രണ്ടാം ഘട്ടമായി ഗവ.ബോയ്സ് സ്കൂൾ, ഗേൾസ് സ്കൂൾ, ഡയറ്റ് സ്കൂൾ എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും. ഒരു ദിവസം പരമാവധി 10 കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ആഴ്ചയിൽ 3 ദിവസം പ്രവർത്തിക്കാനാണ് സർക്കാർ നിർദ്ദേശം. ഒന്നാം ക്ലാസ് മുതൽ 10 വരെയുള്ള ഭിന്നശേഷി കുട്ടികൾക്ക് അക്കാദമി പിൻതുണ നൽകുക എന്നതാണ് ഇത്തരം കെയർ സെന്റെറുകളിലൂടെ ലക്ഷ്യമിടുന്നത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നാൽപ്പതോളം കുട്ടികൾക്ക് ബി.ആർ.സി യുടെ ഈ സേവനം ലഭ്യമാവും. കൊവിഡിന് മുമ്പ് സംസ്ഥാന സർക്കാരിന്റെ സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി പരിഹാര ബോധന ക്ലാസ് കുട്ടികൾക്ക് നൽകിയിരുന്നു. ജില്ലയിൽ 12 ബി.ആർ.സി കേന്ദ്രങ്ങളിൽ അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓരോ സ്പെഷ്യൽ കെയർ സെന്റെർ ആരംഭിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആറ്റിങ്ങൽ നഗരസഭക്ക് കീഴിൽ 4 കേന്ദ്രങ്ങളാണ് ഇതിനായി സജ്‌ജീകരിച്ചിട്ടുള്ളത്. കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ പാഠ്യ വിഷയങ്ങൾ ചുമർ ചിത്രങ്ങളായും ക്ലാസ് റൂമുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

LATEST NEWS
സ്വർണക്കൊലുസ് 6 മാസത്തിനുള്ളിൽ പൊട്ടി; മാറ്റി നൽകാൻ ജ്വല്ലറി ഉടമ തയ്യാറായില്ല, നഷ്ടപരിഹാരവും നൽകണം

സ്വർണക്കൊലുസ് 6 മാസത്തിനുള്ളിൽ പൊട്ടി; മാറ്റി നൽകാൻ ജ്വല്ലറി ഉടമ തയ്യാറായില്ല, നഷ്ടപരിഹാരവും നൽകണം

തിരുവനന്തപുരം: കേടായ ആഭരണം നന്നാക്കി നൽകാത്ത ജ്വല്ലറി ഉടമ യുവതിക്ക് സ്വർണത്തിന്റെ നിലവിലെ വിപണി...

അമ്മയെ കൊലപ്പെടുത്തി ഇളയ മകന്‍ വിഷം കഴിച്ചു മരിച്ചു, 13 വര്‍ഷങ്ങള്‍ക്ക് ശേഷം മൂത്ത മകന്റെ കൊലക്കത്തിയില്‍ അച്ഛനും

അമ്മയെ കൊലപ്പെടുത്തി ഇളയ മകന്‍ വിഷം കഴിച്ചു മരിച്ചു, 13 വര്‍ഷങ്ങള്‍ക്ക് ശേഷം മൂത്ത മകന്റെ കൊലക്കത്തിയില്‍ അച്ഛനും

കോഴിക്കോട്: അമ്മയ്ക്ക് പിന്നാലെ അച്ഛനും കൊലക്കത്തിക്ക് ഇരയായതിന്റെ ഞെട്ടലില്‍ ഞെട്ടിലിലാണ്...

അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

തൃശൂര്‍: അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന...