എംഡിഎംഎയുമായി യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിൽ

Sep 1, 2026

seena

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. മൈലാപ്പൂർ നാലുതുണ്ടിൽ വീട്ടിൽ അട്ട നിഷാദ് എന്ന നിഷാദ്(38) ആണ് അറസ്റ്റിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി രാഖേഷ് പി.എസ് ന്റെ മേൽനോട്ടത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് സംഘവും കൊട്ടിയം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഓഗസ്റ്റ് 29-ന് രാത്രി 9.00 മണിയോടെ തഴുത്തല വില്ലേജിൽ മൈലാപ്പൂർ ഹൈസ്‌കൂൾ ജംഗ്ഷന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 2.21 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. അയൽസംസ്ഥാനങ്ങളിൽ നിന്നും മയക്ക്മരുന്ന് എത്തിച്ച് കൊട്ടിയം, കണ്ണനല്ലൂർ, ചാത്തന്നൂർ ഭാഗങ്ങളിലെ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. സംഭവത്തിൽ കൊട്ടിയം പോലീസ് എൻ.ഡി.പി.എസ് നിയമപ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

പ്രതിക്കെതിരെ മുൻപും എൻ.ഡി.പി.എസ് നിയമപ്രകാരം കൊട്ടിയം പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. കൂടാതെ 2025-ൽ 1.930 കിലോ ഗഞ്ചാവ് പിടികൂടിയതിന് കൊല്ലം എക്‌സൈസ് വകുപ്പ് രജിസ്റ്റർ ചെയ്യ്ത കേസിലും 2023-ൽ തമിഴ്‌നാട് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ച് 6 കിലോ ഗഞ്ചാവ് പിടികൂടിയതിന് ചെന്നൈ റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്യ്ത കേസിലും ഇയാൾ പ്രതിയാണ്.

ഡാൻസാഫ് എസ്.ഐ സായിസേനന്റെ നേതൃത്വത്തിലുള്ള സംഘവും കൊട്ടിയം എസ്.എച്ച്.ഓ വിഷ്ണു സജീവിന്റെ നേതൃത്വത്തിൽ എസ്.ഐ മെറ്റിൽഡാ, സി.പി.ഓ ഹരീഷ് എന്നിവരടങ്ങിയ സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യ്തു.

cake tower new
LATEST NEWS
തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് നിര്‍ണായകം; ശിക്ഷാ വിധിക്കെതിരായ അപ്പീല്‍ ഇന്ന് കോടതിയില്‍

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് നിര്‍ണായകം; ശിക്ഷാ വിധിക്കെതിരായ അപ്പീല്‍ ഇന്ന് കോടതിയില്‍

തിരുവനന്തപുരം: തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം....