എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

Nov 30, 2022

seena

തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജുവും സംഘവും മൂന്ന് യുവാക്കളെ എംഡിഎംഎയുമായി പിടികൂടി. നേമം സ്വദേശി കുഞ്ചൂസ് എന്ന് വിളിക്കുന്ന അർജുൻ(21), കാട്ടാക്കട വിളവൂർക്കൽ സിപിജെ സദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ ഗോപാൽ (31), കാട്ടാക്കട വിളവൂർക്കൽ സ്വദേശി അലക്സ് പോൾ ഗോമസ്(22) എന്നിവരെയാണ് തൈക്കാട് ഭാഗത്തു നിന്ന് അറസ്റ്റ് ചെയ്തത്.

ഇവരുടെ കയ്യിൽ നിന്നും 22.085 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. യുവാക്കൾക്ക് എംഡിഎംഎ ആവശ്യാനുസരണം എത്തിച്ചു നൽകുന്ന ഇവരിൽ നിന്ന് 28,090/- രൂപ തൊണ്ടി മണിയായും കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്. പ്രിവന്റീവ് ഓഫീസർ കെ റെജി കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജു കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്.എസ്, അൽത്താഫ് മുഹമ്മദ്, അജിത്ത്.വി.ആർ, ഡ്രൈവർ ഷെറിൻ എന്നിവർ സംഘത്തിൽ പങ്കെടുത്തു.

cake tower new
LATEST NEWS