തിരുവനന്തപുരം: കഴക്കൂട്ടത്ത് എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ. പേട്ട സ്വദേശികളായ എബിൻ (19), അതുൻ (26) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് വാങ്ങിയ എം.ഡി.എം.എ യുമായി കഴക്കൂട്ടത്ത് ബസിൽ വന്നിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്. സിഗരറ്റ് പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. എം.ഡി.എം.എ വില്പന സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവർ ബംഗളൂരുവിൽ നിന്ന് മടങ്ങി വരുന്ന വിവരം പൊലീസിന് ലഭിച്ചത്.

ട്രാക്ടറിൽ കയറിയത് എഡിജിപി, ഡ്രൈവർക്കെതിരെ കേസ്; ഹൈക്കോടതി വിധി ലംഘിച്ചെന്ന് എഫ്ഐആർ
പത്തനംതിട്ട: എഡിജിപി എം ആര് അജിത് കുമാര്‍ ട്രാക്ടറില്‍ ശബരിമല യാത്ര നടത്തിയ സംഭവത്തില്‍...