വർക്കലയിൽ എം ഡി എം എ മായി യുവാവ് പിടിയിൽ

Nov 19, 2026

വർക്കല: കാപ്പിൽ ഹൈസ്കൂളിന് സമീപം രാസലഹരിമരുന്നുമായി പരവൂർ നെടുങ്ങോലം വടക്കേമുക്കിൽ കാർത്തിക വീട്ടിൽ അഖിൽ വി.എസ് (38) ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി.

പ്രദേശത്ത് ലഹരി ഇടപാട് നടക്കുന്നതായുള്ള വിവരത്തെ തുടർന്ന് ദിവസങ്ങളായി നിരീക്ഷണം നടത്തിയ സംഘം കഴിഞ്ഞ ദിവസം വൈകുന്നേരം യുവാവിനെ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ഒളിപ്പിച്ച നിലയിൽ മീഡിയം ക്വാണ്ടിറ്റിയിൽപ്പെട്ട രാസലഹരി മരുന്ന് കണ്ടെത്തി.

LATEST NEWS