മീമ്പാട്ട് പാടശേഖരത്തിൽ നിന്ന് 25000 കിലോ നെല്ല് സംഭരിച്ച് പാടശേഖര സമിതി

Nov 8, 2021

ആറ്റിങ്ങൽ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയും പാടശേഖര സമിതിയും സംയുക്തമായി മീമ്പാട്ട് ഏലായിൽ ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പിലാണ് 25000 കിലോ നെല്ല് സംഭരിക്കാൻ സാധിച്ചത്. പതിറ്റാണ്ടുകളായി തരിശ് കിടന്ന അഞ്ചര ഹെക്ടർ വയലിൽ 2017 ൽ നഗരസഭയുടെ സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യമായി നെൽകൃഷി ആരംഭിച്ചത്. ഇതിനായി പ്രദേശത്തെ കർഷകരെ കണ്ടെത്തി പാടശേഖര സമിതിയും രൂപീകരിച്ചു.

തുടർന്നുള്ള എല്ലാ വർഷവും ഇവിടെ നിന്ന് നൂറ് ശതമാനം വിളവെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തവണ ‘ഉമ’ ഇന്നത്തിൽപ്പെട്ട അത്യുൽപ്പാദന ശേഷിയുള്ള വിത്താണ് കൃഷിക്ക് വേണ്ടി വിതച്ചത്. തുടർച്ചയായ 120 ദിവസത്തെ പരിപാലനത്തിന് ശേഷം കഴിഞ്ഞ ദിവസം അത്യാധുനിക യന്ത്ര സംവിധാനം ഉപയോഗിച്ച് വിജയകരമായി വിളവെടുത്തു. കൃഷിക്ക് വേണ്ടി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ വിധ ധനസഹായവും കർഷകർക്ക് ലഭ്യമാക്കാനുള്ള നടപടിയും പൂർത്തിയാക്കി. ഈ വർഷം പട്ടണത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മീമ്പാട്ട് ഏലായിലെ കൃഷി ഒഴികെ മറ്റിടങ്ങളിലെ കൃഷിക്ക് എല്ലാം തന്നെ മുഴുവനായും ഭാഗികമായും വെള്ളം കയറി വൻനാശം സംഭവിച്ചിരുന്നു.

വിളവെടുത്ത നെല്ല് 1 കിലോക്ക് 28 രൂപ നിരക്കിൽ സപ്ലൈകൊയ്ക്ക് കൈമാറും കൂടാതെ നെല്ല് തരംതിരിച്ച ശേഷം ലഭിക്കുന്ന വൈക്കോൽ പ്രദേശത്തെ ക്ഷീരകർഷകർക്ക് നൽകുമെന്നും മുതിർന്ന കർഷകനും നഗരസഭാ വൈസ് ചെയർമാനുമായ ജി.തുളസീധരൻ പിള്ള അറിയിച്ചു. കൗൺസിലർ സംഗീതറാണി, പാടശേഖര സമിതി അംഗങ്ങളായ ഗിരീജൻ, നാരായണ പിള്ള, ബാലൻപിളള, പ്രഭാകരൻ, രാമചന്ദ്രൻ നായർ, ശ്രീരംഗൻ, ശ്രീകുമാർ, രഘുനാഥൻ, മുരുകൻ, ശശിധരൻ നായർ തുടങ്ങിയവരാണ് കൊയ്ത്തിന് നേതൃത്വം വഹിച്ചത്.

LATEST NEWS
‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു...

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ 35കാരന് പരിക്ക്. അടിച്ചില്‍തൊട്ടി ഊര് നിവാസി...