അഞ്ചുതെങ്ങിൽ മഴക്കാലങ്ങളിൽ ക്ഷേത്രങ്ങളിൽ മലിനജലം നിറയുന്നതിനെതുടർന്ന് പൊട്ടൻകുളം – മീരാൻകടവ് തോട് ശുചീകരിച്ച് സംരക്ഷണഭിത്തി നിർമ്മിയ്ക്ണമെന്ന ആവ ശ്യവുമായി വിശ്വാസികൾ രംഗത്ത് വന്നു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ (പുത്തൻനട) പഴയനട മഹാദേവക്ഷേത്രം, ശ്രീ ജ്ഞാനേശ്വര ക്ഷേത്രം (പുത്തൻനട) ഇളയമ്മൻ ദേവീക്ഷേത്രം, സ്വാമിമഠം, അമ്മൻകോവിൽ, തങ്ങൾനട തുടങ്ങിയ ചരിത്ര പ്രധാന ക്ഷേത്രങ്ങളിൽ മഴക്കാലങ്ങളിൽ മലിനജലം ഒഴുകിയെത്തി മലിനപ്പെടുന്നതിനെ തുടർന്നാണ് പൊട്ടൻകുളം – മീരാൻകടവ് തോട് ശുചീകരിച്ച് സംരക്ഷണഭിത്തി നിർമ്മിയ്ക്കണമെന്ന ആവ ശ്യവുമായി വിശ്വാസികൾ രംഗത്ത് വന്നിരിക്കുന്നത്.

ഈ ഭാഗത്ത് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി തോട് സംരക്ഷിയ്ക്കുകയും കൃത്യമായ കനാൽ സംവിധാനം ഏർപ്പെടുത്തുകയും, നൂതന സംവിധാനങ്ങളുടെ സഹായത്തോടെ മാലിന്യങ്ങൾ പൂർണതോതിൽ നീക്കം ചെയ്ത് അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിർമ്മിച്ചുകൊണ്ട് ഈ മേഖലയിലെ മാലിന്യ വെള്ളക്കെട്ടുകൾക്ക് ശാശ്വത പരിഹാരം കാണുവാൻ ശ്രമിയ്ക്കണമെന്നും നാട്ടുകാർ ആവ ശ്യപ്പെടുന്നു.
സമീപകാലത്തായി വ്യാപകമായി നടന്നിട്ടുള്ള ഭൂമി ഇടപാടുകളുടെ ഭാഗമായി പ്രദേശത്ത് നിയമവിരുദ്ധമായി ഒട്ടനവധി തൊടുകളും ഓടകളും കയ്യേറി നികത്തുകയും, മണ്ണിട്ട് ഉയരം കൂട്ടുകയും മറ്റും ചെയ്തതോടെയാണ് ഈ പ്രദേശത്ത് വെള്ളക്കെട്ട് വ്യാപകമാകാൻ കാരണമായിതീർന്നത്. ഈ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള ശുചീകരണ പ്രവർത്തികൾ നടന്നിട്ട് വർഷങ്ങൾ കഴിയുന്നതായാണ് സൂചന.
ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ക്ഷേത്ര കമ്മിറ്റികളുടെ ഭാരവാഹികളായ ചന്ദ്രബാബു, കൃഷ്ണദാസ്, രാജീവൻ, സുരേഷ്, ഷിന്റുമോൻ, ഗുരുദത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകുവാൻ ഒരുങ്ങുകയാണ്.


















