ഓമിയെ ഓമനിച്ച് മോദി; അഹാനയുടെ കല്യാണം ക്ഷണിക്കാന്‍ പോയതോ?; പ്രധാനമന്ത്രിയ്‌ക്കൊപ്പം കുടുംബസമേതം കൃഷ്ണ കുമാര്‍

Mar 21, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും കുടുംബവും. കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും മരുമകന്‍ അശ്വിന്‍ ഗണേഷും മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മോദിയെ കണ്ടതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കുടുംബം പങ്കുവച്ചിട്ടില്ല. ”ദൈവീകം ഈ ബന്ധം. ലോകനേതാക്കള്‍ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരില്‍ കാണാന്‍ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാന്‍ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കര്‍മ്മയോഗിക്ക് സര്‍വ്വേശ്വരന്‍ ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് കൃഷ്ണ കുമാര്‍ പറയുന്നത്.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ അഹാനയുടെ കല്യാണത്തിന് ക്ഷണിക്കാന്‍ പോയതാണോ എന്നാണ് സോഷ്യല്‍ മീഡിയ തമാശയായി ചോദിക്കുന്നത്. നിരവധി പേരാണ് താര കുടുംബം പങ്കുവച്ച പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുമായെത്തുന്നത്. അതേസമയം കൂടിക്കാഴ്ചയുടെ ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.തങ്ങളെ ക്ഷയോടെ കേള്‍ക്കുകയും ചെറിയ ചോദ്യങ്ങള്‍ക്കു വരെ മറുപടിയും ചെയ്തു കൊണ്ട് വളരെ ലളിതവും സത്യസന്ധവുമായ സംഭാഷണത്തിലേര്‍പ്പെട്ട മോദിയെയാണ് അഹാന കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കളില്‍ ഒരാളെന്ന് പോലും മറന്നു പോയെന്നും അഹാന പറയുന്നു.

അച്ഛന്‍ കൃഷ്ണ കുമാര്‍ ഇത്രയധികം പ്രമുഖ വ്യക്തികള്‍ക്കിടയില്‍ വര്‍ഷങ്ങളായി ലഭിക്കുന്ന ബഹുമാനവും പരിഗണനയും താന്‍ കണ്ടുവെന്നും അച്ഛനെ കണ്ടപ്പോള്‍ അഭിമാനം തോന്നിയെന്നും അഹാന പറയുന്നു. അതിന്റെ പ്രതിഫലനമായിരുന്നു തങ്ങള്‍ക്ക് ലഭിച്ച സ്വീകരണമെന്നും അഹാന പറയുന്നു.

cake tower new
LATEST NEWS
‘നമുക്ക് ഇനി വീട്ടിൽ പോയി ആഘോഷിക്കാം’; അവാർഡ് വേദിയിലെ രശ്മികയുടെ വാക്കുകൾ കേട്ട് നിറകണ്ണുകളോടെ അമ്മായിയമ്മ

‘നമുക്ക് ഇനി വീട്ടിൽ പോയി ആഘോഷിക്കാം’; അവാർഡ് വേദിയിലെ രശ്മികയുടെ വാക്കുകൾ കേട്ട് നിറകണ്ണുകളോടെ അമ്മായിയമ്മ

വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ഈ വർഷം നടി രശ്മിക മന്ദാനയ്ക്ക് വളരെ മികച്ചതാണ്....