‘മാലിന്യം വലിച്ചെറിഞ്ഞത് എംജി ശ്രീകുമാർ അല്ല; തര്‍ക്കിക്കാന്‍ നില്‍ക്കാതെ പിഴയൊടുക്കി’

Apr 4, 2025

seena

കൊച്ചി: കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് ​ഗായകൻ എംജി ശ്രീകുമാർ അല്ലെന്ന് മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിഎസ് അക്ബർ. ​ഗായകൻ വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കാരി മാങ്ങ ഭക്ഷിച്ച ശേഷം ബാക്കി കടലാസിൽ പൊതിഞ്ഞ് കായലിലേക്ക് എറിയുകയായിരുന്നുവെന്ന് പഞ്ചായത്ത് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

നോട്ടീസ് നൽകിയതോടെ തർക്കം ഉന്നയിക്കാതെ ​ഗായകൻ പിഴയൊടുക്കുകയായിരുന്നു. അതേസമയം കായലിലേക്ക് ജോലിക്കാരിയാണ് ചീഞ്ഞ മാങ്ങയുടെ അവശിഷ്ടം വലിച്ചെറിഞ്ഞതെന്ന് എംജി ശ്രീകുമാറും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. “ഞാൻ അന്ന് വീട്ടിൽ ഇല്ലായിരുന്നു. കായൽ തീരത്ത് ഒരു മാവ് നിൽപ്പുണ്ട്. അതിൽ നിന്ന് ഒരു മാങ്ങാ പഴുത്തത് നിലത്ത് വീണ് ചിതറി.

അതിന്റെ മാങ്ങാണ്ടി പേപ്പറിൽ പൊതിഞ്ഞ് ജോലിക്കാരി വെള്ളത്തിലേക്ക് എറിഞ്ഞതാണ്. അത് തെളിയിക്കാനും ഞാൻ തയ്യാറാണ്. പക്ഷേ അങ്ങനെ ചെയ്തത് തെറ്റാണ്. സത്യത്തിൽ അവരത് അറിയാതെ ചെയ്തതാണെന്നും” എംജി ശ്രീകുമാർ പ്രതികരിച്ചിരുന്നു.കഴി‍ഞ്ഞ ദിവസമാണ് എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് മാലിന്യം കായലിലേക്ക് എറിയുന്നത് ഒരു വിനോദ സഞ്ചാരി വി‍‍ഡിയോയിൽ പകർത്തി മന്ത്രി എംബി രാജേഷിനെ ടാ​ഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മുളവുകാട് പഞ്ചായത്ത് അധികൃതർ അദ്ദേഹത്തിന് 25,000 രൂപ പിഴ ചുമത്തുകയായിരുന്നു.

cake tower new
LATEST NEWS
ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

കൊല്ലം: ചിറയിന്‍കീഴില്‍ എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍...

‘മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്’; രാധയുമായുള്ള പ്രശ്നത്തെക്കുറിച്ച് അംബിക

‘മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്’; രാധയുമായുള്ള പ്രശ്നത്തെക്കുറിച്ച് അംബിക

കഴി‍ഞ്ഞ ദിവസമാണ് നടി അംബികയ്ക്കെതിരെ സഹോദരി രാധ സാമ്പത്തിക തട്ടിപ്പ് പരാതി നൽകിയത്. അഞ്ചു...

മഹേഷ് (50) നിര്യാതനായി

മഹേഷ് (50) നിര്യാതനായി

ആറ്റിങ്ങൽ എൽഎംഎസ് ജംഗ്ഷൻ വിളയിൽ വീട്ടിൽ മഹേഷ് (50) നിര്യാതനായി. ആറ്റിങ്ങൽ എൻ എസ് കെ ഫ്രൂട്ട്സിലെ...