മൈക്രോ ക്രെഡിറ്റ് പദ്ധതിയുടെ ഭാഗമായി നഗരൂർ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കൾക്കുള്ള തുക കൈമാറി

Apr 9, 2025

സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സർക്കാരും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനും സംയുക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മൈക്രോ ക്രെഡിറ്റ് പദ്ധതിയുടെ ഭാഗമായി നഗരൂർ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കൾക്കുള്ള തുക കൈമാറി.

ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു. മുപ്പത്തിമൂന്ന് കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ 494 ഗുണഭോക്താക്കൾക്കായി 3 കോടി രൂപയാണ് അനുവദിച്ചത്. സ്വയം തൊഴിൽ സംഭരംഭങ്ങളിലൂടെ സ്ത്രീകൾക്ക് തൊഴിലും കുടുംബത്തിന് ആകമാനം സുരക്ഷിതത്വവും ഉറപ്പാക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നും ഇതിലൂടെ ആത്മവിശ്വാസത്തോടെ ജീവിയ്ക്കാനുള്ള കരുത്ത് ലഭിക്കുമെന്നും എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ.സുരേഷ്‌കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിൽകുമാർ.കെ, വിജയലക്ഷ്മി എ.എസ്, അംഗങ്ങളായ അർച്ചന സഞ്ജു, ഉഷ എസ്, ശ്രീലത ബാസി, സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ജനറൽ മാനേജർ ഷാജി എ.ആർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീജ ആർ എന്നിവർ ആശംസകൾ അറിയിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷീബ സ്വാഗതവും മെമ്പർ സെക്രട്ടറി ദീപ നന്ദിയും പറഞ്ഞു

LATEST NEWS
ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിൽക്കുന്ന മുഖ്യകണ്ണികള്‍ കൊച്ചിയില്‍ പിടിയില്‍

ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിൽക്കുന്ന മുഖ്യകണ്ണികള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന മുഖ്യ കണ്ണികള്‍ പിടിയില്‍....