മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

Oct 30, 2021

തിരുവല്ല : മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ മന്ത്രിയുമായി ഇടുക്കിയിലേക്ക് പോവുകയായിരുന്ന വാഹനം തിരുവല്ല ബൈപ്പാസിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. റോഡിന് വശത്തായി നിർത്തിയിട്ടിരുന്ന ബസ്സിൽ ഇടിക്കാതിരിക്കാൻ വേണ്ടിയുള്ള ശ്രമത്തിനിടയിൽ മന്ത്രിയുടെ വാഹനം തൊട്ടടുത്ത മതിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗത്തിനു കേടുപറ്റി. മന്ത്രിക്കോ മറ്റ് യാത്രക്കാർക്കോ പരിക്കില്ല. തിരുവല്ല ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുന്ന മന്ത്രി മറ്റൊരു വാഹനത്തിൽ യാത്ര തിരിക്കും.

cake tower new
LATEST NEWS
വിലങ്ങാട് മേഖലയിൽ ജനങ്ങളെ ഉടൻ മാറ്റി താമസിപ്പിക്കണം; മലയോര റോഡിൽ രാത്രി യാത്രയ്ക്കും വിലക്ക്

വിലങ്ങാട് മേഖലയിൽ ജനങ്ങളെ ഉടൻ മാറ്റി താമസിപ്പിക്കണം; മലയോര റോഡിൽ രാത്രി യാത്രയ്ക്കും വിലക്ക്

കോഴിക്കോട്: ജില്ലയില്‍ വടകര താലൂക്കില്‍ ഉള്‍പ്പെട്ട വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി,...