തിരുവല്ല : മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ മന്ത്രിയുമായി ഇടുക്കിയിലേക്ക് പോവുകയായിരുന്ന വാഹനം തിരുവല്ല ബൈപ്പാസിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. റോഡിന് വശത്തായി നിർത്തിയിട്ടിരുന്ന ബസ്സിൽ ഇടിക്കാതിരിക്കാൻ വേണ്ടിയുള്ള ശ്രമത്തിനിടയിൽ മന്ത്രിയുടെ വാഹനം തൊട്ടടുത്ത മതിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗത്തിനു കേടുപറ്റി. മന്ത്രിക്കോ മറ്റ് യാത്രക്കാർക്കോ പരിക്കില്ല. തിരുവല്ല ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുന്ന മന്ത്രി മറ്റൊരു വാഹനത്തിൽ യാത്ര തിരിക്കും.

ആറ്റിങ്ങലിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്സിനെ ആവശ്യമുണ്ട്
ആറ്റിങ്ങൽ: ആറ്റിങ്ങൽ അമർ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്സിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ...