മന്ത്രിമാർ ആരൊക്കെ?; ഉടനറിയാം

May 16, 2026

seena

തിരുവനന്തപുരം: വി.ഡി സതീശന്‍ നേതൃത്വം നല്‍കുന്ന കേരളത്തിന്റെ പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച്ച നിലവില്‍ വരാനിരിക്കെ, മന്ത്രിസഭയിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് വൈകുന്നേരത്തോടുകൂടി അറിയാം.. മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച തന്നെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന വിധത്തിലാണ് യു.ഡി.എഫില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കളുടെ യോഗം ഇന്നലെ തലസ്ഥാനത്ത് ചേര്‍ന്നു.

മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന തിങ്കളാഴ്ച തന്നെ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഫുള്‍ ക്യാബിനെറ്റിനെ ഇന്ന് തീരുമാനിക്കും. എല്ലാ ഘടകകക്ഷി നേതാക്കളുമായും ഇന്ന് ചര്‍ച്ച നടത്തുമെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. ഓരോ ഘടകകക്ഷികള്‍ക്കും നല്‍കുന്ന മന്ത്രി സ്ഥാനങ്ങളുടെ എണ്ണം, വകുപ്പുകള്‍ എന്നിവ സംബന്ധിച്ച് ഇന്നുതന്നെ ധാരണയിലെത്തും. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും അടക്കമുള്ള ഘടകകക്ഷികള്‍ തങ്ങളുടെ മന്ത്രിമാരെ സംബന്ധിച്ച് പാര്‍ട്ടിതലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത് യു.ഡി.എഫ് നേതൃയോഗത്തില്‍ അറിയിക്കുകയും തുടര്‍ന്ന് മുന്നണിയുടെ അംഗീകാരത്തോടെ സതൃപ്രതിജ്ഞാ നടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും ദേശീയ നേതാക്കള്‍ പങ്കെടുക്കും. ഒരു ലക്ഷം പ്രവര്‍ത്തകരെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്ന് രാവിലെ തുടങ്ങിയ ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ഉടൻ ധാരണയിലെത്തും.

cake tower new
LATEST NEWS
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...