ജനപ്രതിനിധികളുടെ ശമ്പളം കൂട്ടും; പഠിക്കാൻ കമ്മിഷനെ ചുമതലപ്പെടുത്തി

Jul 27, 2022

തിരുവനന്തപുരം: മന്ത്രിമാരുടെയും എം.എല്‍എമാരുടെയും ശമ്പളം പരിഷ്ക്കരിക്കും. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭ കമ്മിഷനെ നിയോഗിച്ചു. കിഫ്ബിക്ക് കീഴില്‍ പ്രത്യേക കണ്‍സള്‍ട്ടന്‍സി കമ്പനി ആരംഭിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി. മന്ത്രിമാര്‍ , എം.എല്‍.എമാര്‍ എന്നിവരുടെ ശമ്പളം കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് മന്ത്രിസഭയുടെ പരിഗണനയില്‍ വന്നത്. ഇതിന്‍റെ എല്ലാവശങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മിഷനെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ആറുമാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കണം. ഇപ്പോള്‍ എം.എല്‍എമാര്‍ക്ക് എഴുപതിനായിരം രൂപയും മന്ത്രിമാര്‍ക്ക് വിവിധ അലവന്‍സുകളുള്‍പ്പെടെ 90,000 മുതല്‍ ഒരുലക്ഷത്തി ഇരുപതിനായിരം രൂപവരെയും പ്രതിമാസം ലഭിക്കാറുണ്ട്. ഇതില്‍പ്രതിമാസ അലവന്‍സ്, കണ്‍സള്‍ട്ടന്‍സി അലവന്‍സ്. യാത്രാബത്ത എന്നിവ ഉള്‍പ്പെടും.

cake tower new
LATEST NEWS