തിരുവനന്തപുരത്ത് കാണാതായ ഇതര സംസ്ഥാന തൊഴിലാളി കിണറിനുള്ളിൽ മരിച്ചനിലയിൽ; അന്വേഷണം

Feb 12, 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോത്തൻകോട് ഇതരസംസ്ഥാന തൊഴിലാളിയെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി നന്ദു വിശ്വാസ് (59) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇയാളെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. തുടർന്ന് വൈകീട്ടോടെ പോത്തൻകോട് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെയാണ് ഇന്ന് രാവിലെ കൂടെയുള്ളവർ വെള്ളം കോരുന്ന സമയത്ത് കിണറിനുള്ളിൽ മൃതദേഹം കണ്ടത്. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

LATEST NEWS