ചിറയിൻകീഴ്: വിദ്യാർത്ഥി കായലിൽ മുങ്ങി കാണാതായി. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിൽ ആണ് പതിമൂന്നുകാരനെ കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് ശാർക്കര പുതുക്കരി സ്വദേശി പ്രിൻസ് കായലിൽ വീണ് കാണാതായത്. ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും കായലിൽ ഇറങ്ങുവാൻ സ്‌കൂബ ടീം വേണം എന്നതിനാൽ ഇവർ മാറി നിന്നു. എന്നാൽ നാട്ടുകാർ തിരച്ചിൽ തുടരുകയാണ്.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 710 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. പട്ടാമ്പിയിൽ...