ജമ്മു കശ്മീരിൽ പട്രോളിംഗിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാണാതായി; വ്യാപക തിരച്ചിൽ

Nov 12, 2026

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പട്രോളിംഗിനിടെ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ കാണാതായി. ഡച്ചാൻ-മർവ മേഖലയിലാണ് സംഭവം നടന്നത്. റാഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കാണാതായത്. സൈന്യത്തോടൊപ്പം പട്രോളിംഗ് നടത്തിയിരുന്ന ഇവർ ധേർണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇരുവരുടെയും മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ആദ്യം റിങ് ചെയ്തെങ്കിൽ പിന്നീട് സ്വിച്ച് ഓഫ് ആയതായും റിപ്പോർട്ടുകളുണ്ട്. ഇവരെ കണ്ടെത്താൻ പോലീസും സുരക്ഷാസേനയും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കിഷ്ത്വാറിലെ സുരക്ഷാ സാഹചര്യം ആശങ്കയിലാക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ഒക്ടോബർ 16ന് വാനിപോര ട്രിഗാമിൽ മറ്റൊരു എസ്‌പിഒയായ 55കാരൻ ബഷീർ അഹമ്മദിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

പെദിൽ പൊലീസ് പോസ്റ്റിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം സർവീസ് റൈഫിളുമായി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി തർക്കത്തെത്തുടർന്ന് ബന്ധുക്കൾ തന്നെ ബഷീർ അഹമ്മദിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. രണ്ട് എസ്‌പിഒമാരെ കാണാതായ സംഭവത്തിന് പിന്നിൽ ഭീകരാക്രമണമോ മറ്റെന്തെങ്കിലും കാരണങ്ങളോ ഉണ്ടോയെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

LATEST NEWS
കല്ലമ്പലത്ത് 13 വയസുകാരനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ

കല്ലമ്പലത്ത് 13 വയസുകാരനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ

കല്ലമ്പലത്ത് 13 വയസുകാരനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ പോലീസ്...