നെയ്യാറില്‍ നിന്നു കാണാതായ 61കാരിയുടെ മൃതശരീരം തിരുനെൽവേലിയില്‍ കണ്ടെത്തി

Jul 15, 2025

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാണാതായ 61കാരിയെ തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെയ്യാര്‍ ഡാം സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തിരുനെല്‍വേലി സ്വദേശി വിപിന്‍ രാജിനെ പൊലീസ് പിടികൂടി.

ഇവര്‍ പീഡനത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി. പീഡനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊന്നുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞമാസം 29ന് രാത്രി 11 മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പില്‍ലാണ് മൃതദേഹം കണ്ടെത്തിയത്.

ഈ മാസം 11നാണ് 61 കാരിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നെയ്യാര്‍ഡാം പൊലീസില്‍ പരാതി നല്‍കിയത്. സ്ഥിരമായി പള്ളിയില്‍ പോകുന്നയാളായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. ദിവസങ്ങള്‍ക്കുശേഷമാണ് മടങ്ങിവരാറുള്ളത്. മൂന്നാഴ്ചയായിട്ടും സ്ത്രീയെ കാണാതായതോടെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇവര്‍ വര്‍ക്കലയില്‍ പോയതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് സൂചന ലഭിച്ചു. എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.

കഴിഞ്ഞമാസം 29ന് രാത്രി 11 മണിയോടെ റോഡില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ ബസ് സ്റ്റാന്റില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രതി വിപിന്‍ രാജ് ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിച്ചു. നിലവിളിച്ച സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും പ്രതി വിപിന്‍രാജ് പൊലീസിനോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.

cake tower new
LATEST NEWS
നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ന്യൂഡല്‍ഹി: പരീക്ഷാ ചോദ്യക്കടലാസ് ചോര്‍ച്ചകാരണം റദ്ദാക്കേണ്ടി വന്ന നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്...

‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ വാട്‌സാപ്പില്‍ വരുന്ന ആ ലിങ്ക് വ്യാജമാണ്! ലിങ്കില്‍ തൊട്ടവര്‍ക്ക് അക്കൗണ്ട് കാലിയായി ‘പണികിട്ടി’! ജാഗ്രതൈ, കെണിയില്‍ വീഴരുതെന്ന് മില്‍മ; സൈബര്‍ സെല്ലില്‍ പരാതി

‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ വാട്‌സാപ്പില്‍ വരുന്ന ആ ലിങ്ക് വ്യാജമാണ്! ലിങ്കില്‍ തൊട്ടവര്‍ക്ക് അക്കൗണ്ട് കാലിയായി ‘പണികിട്ടി’! ജാഗ്രതൈ, കെണിയില്‍ വീഴരുതെന്ന് മില്‍മ; സൈബര്‍ സെല്ലില്‍ പരാതി

സാമൂഹ്യ മാധ്യമങ്ങളിലൂടെ മില്‍മയുടെ പേരില്‍ വ്യാപ്തമായി പ്രചരിക്കുന്ന ആകര്‍ഷകമായ സമ്മാന പദ്ധതി...