‘മിസ് കേരള 2021’: സൗന്ദര്യറാണി പട്ടം ചൂടി ഗോപിക സുരേഷ്

Dec 3, 2021

കൊച്ചി: കൊച്ചിയിൽ സംഘടിപ്പിച്ച മിസ് കേരള 2021 മത്സരത്തിൽ കേരളത്തിലെ സൗന്ദര്യ റാണിയായി കണ്ണൂർ സ്വദേശി ഗോപിക സുരേഷ്. 25 മത്സരാർത്ഥികളെ പിന്തള്ളിയാണ് ഗോപിക സൗന്ദര്യറാണി പട്ടം സ്വന്തമാക്കിയത്. സൗന്ദര്യറാണി പട്ടം സ്വന്തമാക്കിയ ഗോപിക ബംഗളൂരുവിൽ വിദ്യാർഥിനിയാണ്. അപ്രതീക്ഷിതമായെത്തിയ വിജയം ഏറെ സന്തോഷം നൽകുന്നുവെന്ന് ഗോപിക പറഞ്ഞു.

കേരളീയ, ലെഹംഗ, ഗൗൺ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. ആദ്യ രണ്ട് റൗണ്ടുകളിലും ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച അഞ്ച് പേരെയാണ് ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. മൂന്നാം റൗണ്ടില്‍ പ്രമുഖ ഫാഷന്‍ സ്‌റ്റൈലിസ്റ്റ് സഞ്ജന ജോണ്‍ ഒരുക്കിയ ഡിസൈനര്‍ ഗൗണുകളുമായായിരുന്നു സുന്ദരിമാരുടെ ക്യാറ്റ് വാക്.

സംവിധായകന്‍ ജീത്തു ജോസഫും സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവര്‍ വിധികര്‍ത്താക്കളായ മത്സരത്തില്‍ എറണാകുളം സ്വദേശി ലിസ്ലി ലിഫി ഫസ്റ്റ് റണ്ണറപ്പായും തൃശൂര്‍ സ്വദേശി ഗഗന ഗോപാല്‍ സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

ഫൈനല്‍ റൗണ്ടിലേക്ക് നിര്‍ണയിക്കപ്പെട്ട അഞ്ചുപേരില്‍ നിന്ന് വിജയിയെ നിര്‍ണയിച്ചത് ആ ഒരു ചോദ്യമാണ്, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ആരാണ് യഥാര്‍ഥ ഉത്തരവാദി എന്നുള്ളതായിരുന്നു. അപ്രതീക്ഷിതമായി സൗന്ദര്യ റാണി പട്ടത്തിലേക്ക് എത്തിയ ഗോപിക സന്തോഷ നിമിഷം മാധ്യമങ്ങളോട് പങ്കുവച്ചു.

LATEST NEWS
‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന്...