ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺകർമ്മം നിർവഹിച്ച് ആറ്റിങ്ങൽ എം എൽ എ

Sep 8, 2023

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ ഗ്രാമത്തുംമുക്കിൽ പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഒ.എസ് അംബിക എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5,42,000 രൂപ വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു സ്വാഗതം ആശംസിച്ചു.

മണ്ഡലത്തിൽ ആകെ അനുവദിച്ച 25 ഹൈമാസ്റ്റ്/മിനിമാസ്റ്റ് ലൈറ്റുകളിൽ 10 പ്രവർത്തനസജ്ജമായി ഉദ്ഘാടനം കഴിഞ്ഞെന്നും ബാക്കി ഉള്ളവ വരും ദിവസങ്ങളിൽ പ്രവർത്തന സജ്ജമാക്കുമെന്നും എംഎൽഎ പറഞ്ഞു. ഏറെക്കാലം നഗരസഭയിലെ കൗൺസിലറായിരുന്ന ജി. ബാബുവിനെ ചടങ്ങിൽ ആദരിച്ചു. നഗരസഭ
നഗരസഭ മുൻ ചെയർമാൻ എം. പ്രദീപ്, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. നജാം, കൗൺസിലർമാരായ രാജഗോപാലൻ പോറ്റി, താഹിർ, എം.മുരളി, ചന്ദ്രബോസ്, ഹരിഹരൻ പോറ്റി തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS