മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി. അഞ്ചുതെങ്ങ് (വാർഡ് 8 പുത്തൻനട) വയൽതിട്ട വീട്ടിൽ കരിഷ്മ സുരേഷ്, കൊല്ലം അശ്വതി മന്ദിരത്തിൽ ദിനു രാജൻ ദമ്പതികളുടെയും മകൾ ഇഥിക ദിനു (3) ആണ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.
ഡൽഹി നൊയഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെവൻ സീസ് പ്രൊഡക്ഷൻ കമ്പനിയുടെ മോഡലിംഗ് ഓഡിഷൻ റൗണ്ടിൽ സൗത്ത് ഇന്ത്യയിൽ നിന്നാണ് ഇഥിക ദിനു സെലക്ഷൻ നേടിയത്. ഡൽഹി കിഡ്സ് കല്യാണം സ്കൂളിലെ പ്ലേ ക്ലാസ്സ് വിദ്യാർഥിനിയായ ഇഥിക, ഇതിനകം നിരവധി ബ്രാൻഡ് ഷൂട്ട്, ആഡ് ഷൂട്ട്‌കളിൽ കിഡ് മോഡലായിട്ടുണ്ട്.





















