കണ്ണൂര്‍: ഏഴ് വയസുകാരിയ്ക്ക് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയിൽ നിന്നും എത്തിയ കുട്ടിയിൽ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു.



















