മൂന്നാര്‍ കൊടും തണുപ്പിലേക്ക്, ആറു ഡിഗ്രിയായി താഴ്ന്നു; സഞ്ചാരികളുടെ ഒഴുക്ക്

Nov 3, 2025

കൊച്ചി: മഴ വിട്ടുനിന്നതോടെ സംസ്ഥാനത്ത് അതിരാവിലെ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. സീസണിലെ ഏറ്റവും കുറഞ്ഞ താപനില മൂന്നാറില്‍ രേഖപ്പെടുത്തി. ഇന്നലെ അതിരാവിലെ മൂന്നാറില്‍ 6.2 ഡിഗ്രി സെല്‍ഷ്യസ് ആയാണ് താപനില താഴ്ന്നത്. മൂന്നാറിന് അടുത്തുള്ള കുണ്ടല ഡാമിലും നല്ല തണുപ്പാണ്. രാവിലെ 6.9 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ പത്തു ഡിഗ്രിക്ക് താഴെ രേഖപ്പെടുത്തിയതോടെ, മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട് എന്നിവയ്ക്ക് പുറമേ പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലും കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ രേഖപ്പെടുത്തി.

അതേ സമയം മഴ വിട്ടുനിന്നതോടെ, പകല്‍ താപനിലയും ഉയരുന്നുണ്ട്. പകല്‍ ചൂട് ശരാശരി 33- 37 ഡിഗ്രി സെല്‍ഷ്യസായാണ് ഉയരുന്നത്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. എങ്കില്‍ വരുംദിവസങ്ങളിലും പകല്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്.

LATEST NEWS
പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ ഇനിയും അവസരം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ ഇനിയും അവസരം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ നവംബർ 4, 5...