വീണ്ടും യുദ്ധം?, ഇറാൻ തീരത്ത് യുഎസ് ആക്രമണ കപ്പൽ വിന്യസിച്ചു; ചർച്ച വേണമെന്ന് ഇറാൻ

Apr 14, 2026

ടെഹ്‌റാൻ: ഇറാന്റെ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും ഉപരോധം ഏർപ്പെടുത്താൻ പുതിയ നീക്കവുമായി യുഎസ്. പതിനഞ്ചിൽ അധികം യുദ്ധക്കപ്പലുകൾ ഇറാന്റെ തീരമേഖലയിൽ വിന്യസിച്ചു. ടെഹ്‌റാൻ അടക്കമുള്ള സ്ഥലങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. യുഎസ് നാവികസേനയുടെ ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി അറബിക്കടലിൽ പ്രവർത്തനം ആരംഭിച്ചു.

ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും അവിടെ നിന്ന് പുറപ്പെടുന്നതും ആയ എല്ലാ കപ്പലുകൾക്കും ഒരേ പോലെ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് അറിയിച്ചു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോകുന്നതോ അവിടെ നിന്ന് വരുന്നതോ ആയ കപ്പലുകളെ തടയില്ലെന്നും ‌സൈന്യം വ്യക്തമാക്കി.

എഫ്-35ബി ലൈറ്റ്നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങളും എംവി-22 ഓസ്പ്രേക യുദ്ധവിമാനങ്ങൾ. ഹെലികോപ്റ്റർ അടക്കം ഉൾക്കൊള്ളാൻ കഴിവുള്ള കപ്പലാണ് യുഎസ്എസ് ട്രിപ്പോളി. പട്ടാളക്കാരെ കരയിലിറക്കാനും നാവിക, വ്യോമസേനകളെ സഹായിക്കാനും ഒരുപോലെ കഴിയുന്നവയാണ് ഈ കപ്പലുകൾക്ക് കഴിയും.

അതേ സമയം, ചർച്ചകൾ തുടരണം എന്ന നിലപാടാണ് വിഷയത്തിൽ ഇറാൻ സ്വീകരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തി വരുന്നു എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടു പാകിസ്ഥാനിൽ നടന്ന യുഎസ് – ഇറാൻ ചർച്ച പരാജയപ്പെട്ടിരുന്നു.

cake tower new
LATEST NEWS
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വയസ് 18 തന്നെ, ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയത് പിന്നീടെന്ന് പൊലീസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വയസ് 18 തന്നെ, ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയത് പിന്നീടെന്ന് പൊലീസ്

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകളില്‍ പ്രായം 18 വയസ് ആയിരുന്നുവെന്ന...

വരുന്നൂ എല്‍നിനോ, എടവപ്പാതിയില്‍ മഴ കുറയും; ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

വരുന്നൂ എല്‍നിനോ, എടവപ്പാതിയില്‍ മഴ കുറയും; ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ഇന്ത്യയില്‍ ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍...