ഈ മാസം 26 മുതൽ 30 വരെ ചെന്നൈയിൽ ഇ വി പി ഫിലിം സിറ്റിയിൽ വെച്ച് നടക്കുന്ന നാഷണൽ മൊയ് തായ് ചാമ്പ്യൻഷിപ്പിന് പോകുന്ന കേരളാ ടീം മാനേജർ ആയി ആണ് വൈശാഖിനെ കേരളാ സ്റ്റേറ്റ് മൊയ് തായ് അസോസിയേഷൻ നിയോഗിച്ചത്. 125 പേരടങ്ങുന്ന ശക്തമായ ടീമാണ് ഇത്തവണ കേരളത്തിൽ നിന്നും പുറപ്പെടുന്നത്. ഇത്തവണ നല്ല പ്രതീക്ഷയിലാണ് കേരളാ ടീം എന്നും വൈശാഖ് പ്രതികരിച്ചു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരത്തിലധികം പേരാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കാൻ എത്തുന്നത്. സംസ്ഥാന പ്രസിഡന്റ് ബിനു ജോസഫ്, ടീം കോച്ച് അഷ്‌കർ ബഷീർ, പ്രൊ ചെയർമാൻ വിഷ്ണു ദ്രോണ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രദീപ് പാരിപ്പള്ളി തുടങ്ങിയവരും ടീമിനൊപ്പമുണ്ട്.

















