കെ സുധാകരന്റെ മകൻ സൗരഭ് വിവാഹിതനായി; ഡോക്ടര്‍ ശ്രേയ വധു

Aug 26, 2024

seena

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെയും സ്മിതാ സുധാകരന്റെയും മകന്‍ സൗരഭ് സുധാകരന്‍ വിവാഹിതനായി. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലായിരുന്നു ചടങ്ങുകള്‍. കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പിഎന്‍ സജീവിന്റെയും എന്‍ എന്‍ ജിന്‍ഷയുടെയും മകള്‍ ഡോ ശ്രേയാ സജീവാണ് വധു.

വിവാഹ ചടങ്ങുകൾക്ക് ശാന്തി​ഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ മുഖ്യകാര്‍മികത്വം വഹിച്ചു.രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക- ആത്മീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹസത്കാരം കണ്ണൂരില്‍ നടക്കും. സൗരഭ് സുധാകരന്‍ ന്യൂഡല്‍ഹി പ്രീത് വിഹാറിലുള്ള എന്‍എബിഎച്ച് അക്രെഡിറ്റേഷന്‍ കോർഡിനേറ്ററും ശ്രേയാ സജീവ് ഒറ്റപ്പാലം പി കെ ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറുമാണ്.

cake tower new
LATEST NEWS
എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണങ്ങൾ; ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകളിൽ പുതിയ മാറ്റം

എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണങ്ങൾ; ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകളിൽ പുതിയ മാറ്റം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ കർശന നിർദ്ദശങ്ങളുമായി ഗതാഗത കമ്മീഷണറുടെ പുതിയ...

അനുമതിയില്ലാതെ വിദേശയാത്ര: എസ് ശ്രീജിത്തിന്റെ ക്ലീൻചിറ്റ് റദ്ദാക്കി,​ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഹൈക്കോടതി തള്ളി

അനുമതിയില്ലാതെ വിദേശയാത്ര: എസ് ശ്രീജിത്തിന്റെ ക്ലീൻചിറ്റ് റദ്ദാക്കി,​ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഹൈക്കോടതി തള്ളി

അനുമതിയില്ലാതെ വിദേശയാത്ര നടത്തി ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്തെന്ന പരാതിയിൽ എഡിജിപി എസ്...