എം.എസ്.സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു

Oct 26, 2021

കിളിമാനൂർ: എം.എസ്.സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ ജയദേവൻമാസ്റ്റർ സ്മാരക പെയിൻ ആന്റ് പാലയേറ്റീവ് സൊസൈറ്റി, സിപിഐ എം കക്കോട് ബ്രാഞ്ച് എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മടവൂർ കക്കോട് സ്വദേശിനി ഷബ്ന അയൂബാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ജയദേവൻമാസ്റ്റർ സൊസൈറ്റി പ്രസിഡന്റ് മടവൂർ അനിൽ ഷബ്ന അയൂബിന് ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ സൊസൈറ്റി സെക്രട്ടറി എം ഷാജഹാൻ, സിപിഐ എം ലോക്കൽ സെക്രട്ടറി എച്ച് നാസർ, ബിനു, അനിപിള്ള, നാദിർഷാ, വിജയകുമാർ, സിദ്ദിഖ്, അനിൽകുമാർ, അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

LATEST NEWS