മൈക്രോസ്മോൾ മീഡിയം എന്റെർപ്രൈസിന്റെ നേതൃത്വത്തിൽ സൗജന്യ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Oct 20, 2021

ആറ്റിങ്ങൽ: മൂന്നുമുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എം.എസ്.എം.ഇ സൗജന്യ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ നിർവ്വഹിച്ചു. പിന്നോക്ക വിഭാഗത്തിലുള്ള 18 വയസു മുതൽ 45 വയസു വരെ പ്രായമുള്ള ഉദ്യോഗാർത്ഥികളാണ് ഈ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്കിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്സുകൾക്കാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. രെജിസ്ടർ ചെയ്ത 85 പേരിൽ അർഹാരായ 55 പിന്നോക്ക വിഭാഗ ഉദ്യോഗാർത്ഥികളെയാണ് 3 മാസത്തെ സൗജന്യ പരിശീലനത്തിനായി തിരഞ്ഞെടുത്തത്. പഠനം പൂർത്തിയാകുന്ന മുറക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 3000 രൂപ സ്റ്റൈഫന്റും ഇവർക്ക് ലഭ്യമാവും.

2020 ജനുവരിയിൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ നിന്നും വിവിധ മേഖലയിൽ നിന്നുള്ള 150 ൽ അധികം പേരാണ് സങ്കേതിക പരിജ്ഞാനം നേടിയിട്ടുള്ളത്. ബാംബു, ഹാൻഡ്ലൂം കാർപ്പറ്റ് തുടങ്ങി പ്രാധാന്യമുള്ള പത്തോളം സംരഭങ്ങൾ ഈ സ്ഥാപനത്തിലൂടെ അർഹരായ പഠിതാക്കളിൽ എത്തിക്കാൻ സാധിച്ചു. ക്ലാസ് റൂം പഠനത്തിന് പുറമെ ഓൺലൈൻ വിദ്യാഭ്യാസവും ഇവിടെ നിന്ന് നൽകി വരുന്നു. സ്ഥാപനത്തിൽ വച്ച് നടന്ന ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, സൂപ്പർവൈസർ കീർത്തി, സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളായ കോതണ്ടപാണി, ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

LATEST NEWS
കെ. രാധ (78) അന്തരിച്ചു

കെ. രാധ (78) അന്തരിച്ചു

ആറ്റിങ്ങൽ: തോട്ടവാരം കുരുവിള വീട്ടിൽ (വി.എസ്.ആർ.എ:156) പരേതനായ വി സദാനന്ദന്റെ സഹധർമ്മിണി കെ...

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ....