എം എസ് നിലാവ് 2021 സാംസ്കാരിക പരിപാടി വര്ക്കലയില് സംഘടിപ്പിച്ചു. വര്ക്കല ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയും എം എസ് സുബ്ബലക്ഷ്മി ഫൌണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നം നവംബര് 13 ന് വൈകിട്ട് 4ന് പുത്തന്ചന്ത കിംഗ്സ് ആഡിറ്റൊറിയത്തില് അഡ്വ വി ജോയി എം എല് എ ഉത്ഘാടനം ചെയ്തു. അഡ്വ എസ് കൃഷ്ണ കുമാര് സ്വാഗതം ആശംസിച്ചു. ഡോ എം ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കൊല്ലം വിമന്സ്ഡോകോളേജ് മുന് പ്രിന്സിപ്പല് ഡോ. എം ദേവകുമാര്, നാടകകൃത്ത് അഡ്വ വെൺകുളം ജയകുമാര്, മാധ്യമ പ്രവര്ത്തകന് സജീവ് ഗോപാലന്, ബാല നടനുള്ള സംസ്ഥാന അവാര്ഡ്പ്രൊ ജേതാവ് മാസ്റ്റര് നിരഞ്ജന്, തുടങ്ങിയവരെ ചടങ്ങില് ആദരിച്ചു. കണ്ണൂര് സര്വകലാശാല മുന് വി സി ഡോ പി മോഹനചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. അനെര്ട്ട് മുന് ഡയറക്ടര് ഡോ എം ജയരാജു ആശംസ പ്രസംഗം നടത്തി. പ്രൊഫ ഗേളി ഷാഹിദ്, ബി.ജോഷി ബസു,ആര് സുലോചനന് തുടങ്ങിയവര് സന്നിഹിതരായിരുന്നു. മുതിര്ന്ന പൌരന്മാര്ക്കുള്ള പുതുവസ്ത്ര വിതരണവും ചടങ്ങില് എം എല് എ നിര്വഹിച്ചു. എം എസ് സുബ്ബലക്ഷ്മി മ്യൂസിക് ക്ലബിലെ നാല്പതോളം അംഗങ്ങള് പങ്കെടുത്ത സംഗീത വിരുന്നു പരിപാടിയുടെ ഭാഗമായിരുന്നു.
ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്
ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്. വാഹനം നിർത്താതെ പോയി....