‘എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തി’; അവസാനമായി എംടിയ്ക്ക് അരികിലെത്തി മോഹൻലാൽ

Dec 26, 2024

seena

കോ​ഴി​ക്കോ​ട്: എംടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി അന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ച് നടൻ മോഹൻലാൽ. കോ​ഴി​ക്കോ​ട്ടെ എംടി​യു​ടെ സി​ത്താ​ര എന്ന വീ​ട്ടി​ൽ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് മോഹ​ൻ​ലാ​ൽ എ​ത്തി​യ​ത്. എം​ടി​യു​ടെ സ്നേ​ഹം വേ​ണ്ടു​വോ​ളം അ​നു​ഭ​വി​ക്കാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യെ​ന്ന് മോ​ഹ​ൻ​ലാ​ൽ മാധ്യമങ്ങളോട് പ്രതികരിച്ചു. “ഒരുപാട് വർഷത്തെ ബന്ധം, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്നിരിക്കുന്ന ആളുമാണ്.

ഒന്ന് രണ്ട് ദിവസം അദ്ദേഹത്തിന്റെ സംവിധാനത്തിൽ എനിക്ക് അഭിനയിക്കാനും കഴിഞ്ഞു. അമൃതം ​ഗമയ എന്ന ചിത്രത്തിൽ. വളരെയധികം സ്നേഹം അങ്ങോട്ടുമിങ്ങോട്ടും ഉള്ള ആളുകളായിരുന്നു. അവസാനമായി ഞാൻ ചെയ്തിരിക്കുന്നത് ഓളവും തീരവും എന്ന ചിത്രമാണ്. സെറ്റിൽ അദ്ദേഹത്തിനൊപ്പം ഒരുപാട് സംസാരിക്കുകയും ചെയ്തു.

എന്റെ നാടകങ്ങൾ കാണാൻ അദ്ദേഹം ബോംബയിൽ വന്നിട്ടുണ്ട്, സംസ്കൃത നാടകങ്ങൾ കാണാനായിട്ട്. കോഴിക്കോട് എത്തുമ്പോഴും കാണുമായിരുന്നു. അദ്ദേഹത്തിന്റെ തൂലികയിൽ സൃഷ്ടിച്ചെടുത്ത ഒരുപാട് കഥാപാത്രങ്ങൾ അഭിനയിക്കാൻ കഴി‍ഞ്ഞു. ഞാൻ ആശുപത്രിയിൽ വിളിച്ച് അന്വേഷിക്കുകയൊക്കെ ചെയ്തിരുന്നു”. – മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...