ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഒക്ടോബർ 2ന് മുദാക്കലിൽ തുടക്കം കുറിച്ച ഹരിതഗ്രാമം ഭക്ഷ്യ സുരക്ഷ ക്യാമ്പയിൻ്റെ ഭാഗമായി കോഴിക്കൂട് നിർമ്മാണം ആരംഭിച്ച 12 കർഷകരിൽ നിർമ്മാണം പൂർത്തിയാക്കിയ രണ്ട് കർഷകർ ഇന്ന് ‘കേരള ചിക്കൻ്റെ’ കോഴി കുഞ്ഞുങ്ങളെ വളർത്താൻ തുടങ്ങി. ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി.സി സന്ദർശിച്ചു.
3500 കോഴികളെയാണ് ഇവർ വളർത്തുന്നത്. ബാക്കി 10 കർഷകർ കൂടി സംരഭം ആരംഭിക്കുമ്പോൾ ആദ്യഘട്ടത്തിൽ 27000 ഇറച്ചിക്കോഴിയെ പ്രതിമാസം പ്രദേശികമായി ഉൽപ്പാദിപ്പിക്കാൻ കഴിയും. ബാക്കി ഫാമുകളും ഡിസംബർ രണ്ടാം വാരം നിർമ്മാണം പൂർത്തിയാകും.