പിരപ്പമൺകാട് പാടശേഖര സൗഹൃദ സംഘവും പാടശേഖര കമ്മിറ്റിയും ഒപ്പം നാട്ടുകാരും കൂടെ ഒത്തു ചേർന്നു നടത്തിയ വയലിമ്പം എന്ന പരിപാടി ചിറയിൻകീഴ് എം എൽ എ വി ശശി അരളിച്ചെടി നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെട്ടിക്കപാലം മുതൽ ശ്രീഭൂതനാഥ ക്ഷേത്രവരെ 101 അരളിച്ചെടികളാണ് ഇനി ഇവിടെ വസന്തം വിരിയിക്കുന്നത്. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സാബു വി ആർ സ്വാഗതം ആശംസിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ നന്ദു രാജ്, വാർഡ് മെമ്പർമാരായ ഷൈനി, ബിജു, ഇടക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മോഹൻദാസ്, രാജീവ്, ശരുൺകുമാർ, ശിവപ്രസാദ്,എന്നിവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ജനറൽ കൺവീനർ സാബു. വി. ആർ സ്വാഗതവും അനിൽകുമാർ നന്ദി പ്രകാശിപ്പിച്ചു.


















