ഡോണൾഡ് ട്രംപിന് നേരെ വധശ്രമം; അക്രമി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Jul 14, 2024

seena

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിൽ ബട്ട്ലർ എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ട്രംപിന്‍റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അക്രമിയെന്ന് സംശയിക്കുന്നയാളെ സുരക്ഷാസേന വെടിവച്ചു കൊന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

cake tower new
LATEST NEWS