‘ലാപ് ടോപ്പ് വീട്ടില്‍ വന്ന് പഠിപ്പിക്കാമോ’; മുകേഷിന്റെ വാദം പച്ചക്കള്ളമെന്ന് പരാതിക്കാരി

Aug 30, 2024

seena

കൊച്ചി: മുന്‍കൂര്‍ ജാമ്യം തേടി നടനും എംഎല്‍എയുമായ മുകേഷ് കോടതിയില്‍ സമര്‍പ്പിച്ചെന്ന് പറയുന്ന തെളിവുകള്‍ അടിസ്ഥാനമില്ലാത്തതെന്ന് പരാതിക്കാരി. താന്‍ മുകേഷിന് അങ്ങനെ ഒരു ഇമെയില്‍ അയച്ചിട്ടില്ലെന്നും അത് ഫാബ്രിക്കേറ്റഡ് സ്റ്റോറിയാണെന്നും പരാതിക്കാരിയായ നടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാം എന്ന് താന്‍ പറഞ്ഞകാര്യം സത്യമാണ്. മുകേഷിന്റെ മരടിലെ വീട്ടില്‍ വച്ച് ആയിരുന്നു കേസിനാസ്പദമായ സംഭവമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി അവകാശപ്പെട്ടു.

2009ല്‍ പരിചയപ്പെട്ട സമയത്ത് കലണ്ടര്‍ സിനിമയുടെ സെറ്റില്‍ വച്ച് കണ്ടപ്പോള്‍ തന്റെ കൈയില്‍ ലാപ് ടോപ്പ് ഉണ്ടായിരുന്നു. ഇത് തന്നെയൊന്ന് വീട്ടില്‍ വന്ന് പഠിപ്പിക്കാമോയെന്ന് ചോദിച്ചിരുന്നു. ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ അറിയാത്ത ആള്‍ക്ക് എങ്ങനെ ഇമെയില്‍ അയയ്ക്കുമെന്നും നടി ചോദിച്ചു. താന്‍ ഇമെയില്‍ അയച്ചെന്ന മുകേഷിന്റെ ആരോപണം കെട്ടിച്ചമച്ചതാണ്. ഇമെയില്‍ മുകേഷിന്റെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറിയാണ്. മുകേഷും ആദ്യ ഭാര്യയും തമ്മില്‍ ഉള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്ന് പറഞ്ഞുവെന്ന കാര്യം മാത്രമാണ് മുകേഷ് പറഞ്ഞതില്‍ സത്യമുള്ളത്.

ഒരു ഘട്ടത്തിലും താന്‍ അക്കൗണ്ട് നമ്പര്‍ അയച്ചു കൊടുത്തിട്ടില്ല. കാശിന്റെ ഒരിടപാടും ഉണ്ടായിട്ടില്ല. മുകേഷിന്റെ കൊല്ലത്തെ വീട്ടില്‍ പോയിട്ടില്ല. മുകേഷിന്റെ വീട് ഫോട്ടോയില്‍ പോലും കണ്ടിട്ടില്ല. മുകേഷിന്റെ മരടിലെ വില്ലയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. അവിടെ എത്താന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് ഉള്ള തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

cake tower new
LATEST NEWS