മുംബെെയിൽ കെട്ടിടസമുച്ചയത്തിൽ തീപ്പിടിത്തം; ഒരു മരണം

Oct 22, 2021

മുംബൈ: മുംബൈയിലെ ലാൽബാഗിൽ കെട്ടിടസമുച്ചയത്തിൽ വൻതീപ്പിടിത്തം. നഗരത്തിലെ ആഡംബര പാർപ്പിട സമുച്ചയത്തിന്റെ 19-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പതിനാല് ഫയർ എഞ്ചിനുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്.

കെട്ടിടത്തിന്റെ പത്തൊൻപതാം നിലയിൽ നിന്ന് ഒരാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുന്ന ദൃശ്യങ്ങൽ പുറത്തുവന്നിരുന്നു. ഉച്ചയ്ക്ക് 12.45 ഓടെയാണ് അരുൺ തിവാരി (30) എന്നയാളെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ഇയാൾ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. കിലോമീറ്ററുകളോളം കാണാവുന്ന രീതിയിൽ കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. മുംബൈ മേയർ കിഷോരി പെഡ്‌നെകറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുകയാണ്.

LATEST NEWS
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍...